കർത്താവിൽ അനുഗ്രഹീതരെ…. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ കോഴിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പ്രതിഷ്ഠാ പെരുന്നാളും സുവർണ്ണ ജൂബിലി സമാപനവും 2021 ഫെബ്രുവരി 6, 7 (ശനി, ഞായർ) തിയ്യതികളിൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു…. കത്തീഡ്രൽ ആയിട്ട് 50 വർഷം ആകുന്ന ഈ സമയത്ത് ദൈവം നടത്തിയ എല്ലാ വഴികളെയും നമുക്ക് ഓർക്കാം… ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഏഴാം തീയതി വിശുദ്ധ കുർബാന അനന്തരം നിർവഹിക്കുന്നതാണ്… പെരുന്നാൾ ശുശ്രൂഷകൾക്ക് ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കുന്നു…. ജൂബിലി സമാപന സമ്മേളനം കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. എല്ലാ ശുശ്രൂഷകളും അനുഗ്രഹീതം ആകുവാൻ ഏവരും ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ… കോവിഡ് സാഹചര്യം നിലനിൽക്കുന്ന ഈ അവസരത്തിൽ ചെറിയ തോതിൽ നടത്തുന്ന ഈ പെരുന്നാൾ ശുശ്രൂഷകളിലേക്കും, ജൂബിലി സമാപനത്തിലേക്കും ഏവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു…..
കർതൃ ശുശ്രൂഷയിൽ ഫാദർ. അജി എബ്രഹാം (വികാരി)
വർഗീസ് ജോൺ (ട്രസ്റ്റി )
റെനി പി മാത്യു (സെക്രട്ടറി)