കോഴിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പ്രതിഷ്ഠാ പെരുന്നാളും കത്തീഡ്രൽ സ്ഥാനാരോഹണ സുവർണ്ണ ജൂബിലി സമാപനവും നടന്നു. ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു വി.കുർബാന. കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ ഇടവകാംഗങ്ങൾ എല്ലാവർക്കും പള്ളിയിൽ വന്ന് പങ്കെടുക്കാൻ സാധിച്ചില്ല. പള്ളിക്കു ചുറ്റും പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് ഉണ്ടായിരുന്നു.
കത്തീഡ്രൽ സ്ഥാനാരോഹണ സമാപനസമ്മേളനം
ഫേബാ ജോണിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി വീഡിയോ സന്ദേശം നൽകി. കത്തീഡ്രൽ വികാരി ഫാ. അജി അബ്രഹാം അധ്യക്ഷനായിരുന്നു. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി അനുഗ്രഹ സന്ദേശം നൽകി. മലബാർ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴയിൽ, അട്ടപ്പാടി ആശ്രമം ഡയറക്ടർ ഫാ. എം.ഡി. യൂഹാനോൻ റമ്പാൻ, കത്തീഡ്രൽ മുൻ വികാരി ഫാ.ജോമി വർഗീസ് ജോർജ്, കൗൺസിലർ നവ്യ ഹരിദാസ്, കത്തീഡ്രൽ ശില്പി ഫാ. എം.സി. മത്തായി അച്ചന്റെ മകൾ ഡോ. ശൈനോ മത്തായി, എൻജിനീയർ ജോസഫ് അലക്സാറിന്റെ മകൻ ജോസഫ് ചാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. കത്തീഡ്രൽ ട്രസ്റ്റി വർഗീസ് ജോൺ സ്വാഗതവും ജൂബിലി കൺവീനർ ഡോ. സിബി പുന്നൂസ് നന്ദിയും പറഞ്ഞു. കത്തീഡ്രൽ ക്വയർ ജൂബിലി ഗാനമാലപിച്ചു. Dr. ശൈനോ മത്തായി, ആർക്കിടെക്ട് ജോസഫ് ചാണ്ടി, ജെറി വർഗീസ്, ഷിബു കുര്യാക്കോസ് എന്നിവരെ ആദരിച്ചു. ബോബി സി മാത്യു, എബി എബ്രഹാം ചടങ്ങുകൾക്ക് നേതൃത്വം നൽകി.