REV. FR. KURIAKOSE ABRAHAM
മലബാർ പ്രദേശത്തെ നിലമ്പൂരിനടുത്തു വടപുറം ദേശത്ത് മുള്ളൻ കുഴിക്കൽ പി. സി എബ്രഹാം കത്തനാരുടെ യും, അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1989 ജൂൺ മാസം അഞ്ചാം തീയതി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മമ്പാട് എം ഇ എസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, തുടർന്ന് കോട്ടയം വൈദീക സെമിനാരിയിൽ നിന്ന് വൈദിക പരിശീലനവും പൂർത്തീകരിച്ചു. തുടർന്ന് രണ്ട് വർഷത്തോളം അഭിവന്ദ്യ. സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.2017 ജനുവരി മാസം മുപ്പതാം തീയതി വിവാഹിതരാവുകയും, 2017 ഏപ്രിൽ മാസം ഒന്നാം തീയതി ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ. സക്കറിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് കശീശ സ്ഥാനവും സ്വീകരിച്ചു. 2017 മെയ് മാസം ഒന്നാം തീയതി മുതൽ 2020 സെപ്റ്റംബർ ഒന്നാം തീയതി വരെ മാമാങ്കര സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ വികാരിയായി സേവനമനുഷ്ഠിച്ചു. സെപ്റ്റംബർ മാസം ഒന്നുമുതൽ കോഴിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായി തുടരുന്നു. വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ വലിയപള്ളി് അംഗം ആണ് .
സഹധർമ്മിണി: സിമി ബാബു.
മക്കൾ: ഇമ്മാനുവേൽ കുര്യാക്കോസ് എബ്രഹാം, എസ്തേർ കുരിയാക്കോസ് എബ്രഹാം.