REV. FR. ELDHOSE P.J

 


മലബാർ ഭദ്രാസനത്തിൽ ഉൾപ്പെട്ട കരിമ്പ സെന്റ്. ജോൺസ് വലിയ പള്ളി ഇടവകാംഗം പുതുശ്ശേരി പുത്തൻപുരയിൽ പരേതനായ ശ്രീ പി എം ജോണിന്റെയും, ശ്രീമതി ചിന്നമ്മ ജോണിന്റെയും മൂത്ത മകനായി 27/04/1987 -ൽ ജനിച്ചു.

സ്കൂൾതല വിദ്യാഭ്യാസത്തിനു ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് BA – Ecnomics- ൽ ബിരുദം നേടി. തുടർന്ന് 2012-2016 കാലയളവിൽ കോട്ടയം പഴയ സെമിനാരിയിൽ BD ബിരുദം സമ്പാദിച്ചു.

18/03/2017-ൽ അഭിവന്ദ്യ സഖറിയ മാർ തെയോഫിലോസ് തിരുമേനിയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. നെന്മാറ സെന്റ്.ജോർജ് പള്ളി, ചെമ്മണാമ്പതി സെന്റ് മേരീസ് പള്ളി, പാലക്കാട്,യാക്കര സെന്റ്. മേരീസ് പള്ളി എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. പാലക്കാട് മേഖല യുവജനപ്രസ്ഥാനം, സൺഡേ സ്കൂൾ, വൈദിക സംഘം എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു

സഹധർമ്മിണി:.ജിൻഷി എം.എ.
മക്കൾ: ഇവ മരിയ എൽദോസ്, ഏലിയ ജോൺ എൽദോസ്