
പ്രിയ സഹോദരങ്ങളെ നമ്മുടെ ഇടവക പ്രതിഷ്ഠാ പെരുന്നാളും കത്തീഡ്രൽ സ്ഥാനാരോഹണ സുവർണജൂബിലി ആഘോഷ ഉദ്ഘാടനവും 2020 ഫെബ്രുവരി 15,16 (ശനി,ഞായർ) തീയതികളിൽ നടക്കുകയാണല്ലോ. ഏവരും പ്രാർത്ഥനാപൂർവ്വം ഒരുങ്ങണമേ. പെരുന്നാൾ ഞായറാഴ്ച വൈകിട്ട് ആറുമണി മുതൽ കത്തീഡ്രൽ കലാസന്ധ്യ അരങ്ങേറുന്നതാണ്. നമ്മുടെ ഇടവകാംഗങ്ങളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദിയാണിത്. ഫെബ്രുവരി 9, ഞായറാഴ്ചയ്ക്ക് മുൻപായി പ്രോഗ്രാം കമ്മിറ്റി അംഗങ്ങളുടെ (റെനി.പി. മാത്യു, ബിജു ഓ.കെ, ലിൻഡാ ജേക്കബ്) പക്കൽ പേരും വിശദവിവരങ്ങളും നൽകുന്നവർക്ക് പരിപാടികൾ അവതരിപ്പിക്കാവുന്നതാണ്. ആത്മീയ സംഘടനാ ഭാരവാഹികൾ പ്രത്യേക താല്പര്യം എടുക്കുമല്ലോ. ക്രമീകരണത്തോടെ ഏവരും ഇതിൽ സഹകരിക്കണമേ… സ്നേഹത്തോടെ ജോമി അച്ചൻ കത്തീഡ്രൽ വികാരി.